Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsനാലു വയസ്സുകാരിയായ...

നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ  യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവല്ല :  നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച്  കാണിച്ച് വിദേശത്ത്  ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജു ( 28 ) ആണ് അറസ്റ്റിൽ ആയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

വിദേശത്ത്  നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകൻറെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പോലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ : അരൂര്‍ മുതല്‍ തുറവൂര്‍ വരെ നടക്കുന്ന ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി എരമല്ലൂര്‍ ജംഗ്ഷനില്‍ സ്ലാബ് കോണ്‍ക്രീറ്റിങ്ങുമായി ബന്ധപ്പെട്ട്  ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വടക്ക് ഭാഗത്തുനിന്നും...

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...
- Advertisment -

Most Popular

- Advertisement -