Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാക്കും പ്രവൃത്തിയും...

വാക്കും പ്രവൃത്തിയും രണ്ട് :  വി ഡി സതീശനെതിരെ വിമർശനവുമായി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വി ഡി സതീശന്‍ പരിധികള്‍ എല്ലാം മറികടന്നുകഴിഞ്ഞെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സതീശന്‍ സ്വീകരിച്ച നിലപാട് അബദ്ധമാണെന്ന് പരസ്യമായി പറയണമായിരുന്നു. എന്നാല്‍  ഇനി അതിന് സാഹപര്യമില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു എന്നാണ് സതീശന്റെ നിലപാട്. സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്.

അദ്ദേഹം ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന്‍ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ തുറന്നു പറഞ്ഞു.

ഭരണത്തില്‍ ആരായാലും എന്‍എസ്എസിന് പ്രശ്‌നമില്ല. നിയമപരമായി കിട്ടേണ്ടത് കിട്ടണം. ആരുടെ മുന്നിലും യാചിക്കാനില്ല. അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയദുരിതബാധിതർക്ക് സഹായവുമായി മലങ്കര ഓർത്തഡോക്സ് സഭ

തിരുവല്ല: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനം. നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെയും ( എസ്.ജെ.ഒ.എഫ് ) നേതൃത്വത്തിൽ സമാഹരിച്ച തുണിത്തരങ്ങൾ, നിത്യോപയോഗ...

ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി ; ഏഴംഗ സംഘം പിടിയിൽ, 1.86 ലക്ഷം രൂപ പിടിച്ചെടുത്തു

റാന്നി : എസ്റ്റേറ്റ് ബംഗ്ലാവ് കേന്ദ്രീകരിച്ച് രഹസ്യമായി നടത്തിയിരുന്ന വൻ ചൂതാട്ടകേന്ദ്രത്തിൽ പോലീസ് മിന്നൽ പരിശോധന നടത്തി. വെച്ചൂച്ചിറ കുന്നം ആനമാടത്തിന് സമീപം അരയൻപാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ട് ഏഴുപേരെ...
- Advertisment -

Most Popular

- Advertisement -