Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവൈദിക കുടുംബങ്ങൾ...

വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശ വാഹകരാകണം: പരിശുദ്ധ കാതോലിക്കാ ബാവ  

പരുമല: കൂട്ടായ്മ എന്നത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശവാഹകരാകണമെന്ന് പരിശുദ്ധ ബാവ തിരുമേനി. അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷന്റെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ.

കൂട്ടായ്മ അതിർവരമ്പുകൾ ഇല്ലാത്ത കാരുണ്യത്തിന്റെ ഉറവകളെന്നും  പരിശുദ്ധ ബാവ തിരുമേനി പറഞ്ഞു. മോബ പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മോബ യുടെ എംബ്ലം രൂപകല്പന ചെയ്ത നീതു മറിയം പണിക്കരേയും ഗ്രാമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട റെയിച്ചൽ രാജനെയും വിവിധ മേഖലകളിൽ വിജയം വരിച്ച ബസ്ക്യോ മോ മാരെയും ആദരിച്ചു.

പരുമല സെമിനാരി മാനേജർ ഫാ.എൽദോ പി. ഏലിയാസ് വൈസ് പ്രസിഡന്റുമാരായ ഫാ. സോളു കോശി രാജു, ജസ്സി വർഗ്ഗീസ് ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ് ട്രഷറാർ ഷൈനി സാം, ജോയിന്റ് സെക്രട്ടറി മിനി ഉമ്മൻ എന്നിവർ പ്രസംഗിച്ചു. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി, ഫാ ജോൺ റ്റി.വർഗ്ഗിസ് എന്നിവർ ക്ലാസ് നയിച്ചു. വെട്ടിക്കൽ ദയറാ മാനേജർ ഫാ. അഡ്വ. കുറിയാക്കോസ് ജോർജ് ധ്യാനം നയിച്ചു. ബുധനാഴ്ച സമ്മേളനം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണലിയാണ് കടിച്ചതെന്നാണ് നിഗമനം. നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ്...

ഓപ്പറേഷൻ തൂഫാൻ : കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍...
- Advertisment -

Most Popular

- Advertisement -