Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപൈതൃകം വീണ്ടെടുക്കാനുളള ...

പൈതൃകം വീണ്ടെടുക്കാനുളള  പ്രവര്‍ത്തനം രാജ്യത്താകെ നടക്കുന്നു:  ആനന്ദ് ബോസ്

തിരുവല്ല:   മണ്‍മറഞ്ഞ പൈതൃകം വീണ്ടെടുക്കാനുളള ശക്തമായ പ്രവര്‍ത്തനമാണ് രാജ്യത്താകെ നടക്കുന്നതെന്ന് ഡോ സി വി ആനന്ദബോസ്.പൈതൃകം വീണ്ടെടുത്താല്‍ ഭാരതം രക്ഷപ്പെട്ടു. ഈശ്വരനിലേക്കും പ്രകൃതിയിലേക്കും കുട്ടികളെ നയിച്ച് പൈതൃകം വീണ്ടെടുക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ബാലഗോകുലം സംസ്ഥാന സമ്മേളന പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ചായ വിറ്റു നടന്ന ഒരാള്‍ക്ക് ഭാരതത്തിന്റെ തലപ്പത്തേക്ക് വരാനും ലോക നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന് നില്‍ക്കാനും കഴിഞ്ഞത് ഭാരതത്തിന്റെ ശക്തിയുടെ തെളിവാണ്. ഗവര്‍ണര്‍ എന്ന നിലയിലുളള കടമകള്‍ നിര്‍വഹിക്കുമ്പോള്‍ പ്രതിസന്ധി വരുമ്പോള്‍ പലപ്പോഴും കൃഷ്ണനിലേക്കാണ് നോക്കുന്നതെന്നും സി വി ആനന്ദബോസ് പറഞ്ഞു.

ഗവര്‍ണര്‍ എന്ന ജോലി മമതയും ആനന്ദവുമൊക്കെ നഷ്ടപ്പെടുത്തുന്ന ജോലിയാണ്. കുഴപ്പമില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ കഠിന പ്രയത്‌നം ആവശ്യമാണ്. കുട്ടിക്കാലത്ത് രവി പാഠ ശാലയില്‍ പഠിച്ച പാഠം പലപ്പോഴും സഹായകരമായി വരാറുണ്ട്.തന്റെ ചെറുപ്പത്തില്‍ ബാലഗോകുലം ഇല്ലാതിരുന്നതിന്റെ ദുഖം ഇപ്പോഴുമുണ്ടെന്ന് അനന്ദബോസ് പറഞ്ഞു. മലയാളം കലണ്ടറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്ന കുമാര്‍ ആധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി കെ .എന്‍ സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി ലിപിന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. അരുണ്‍മോഹന്‍,  അനൂപ് ഇടപ്പാവൂര്‍ തുടങ്ങിയവർ പ്രസംഗിച്ചു.

ഗോകുല ഭാരതിയുടെ പ്രകാശനം എം പി ലിപിന്‍രാജ് നിര്‍വഹിച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി എ രജുകുമാര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത്...

വാഹനത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : കൈപ്പട്ടൂർ വി എച്ച് എസ് എസ്സിന് സമീപം കാർ നിർത്തിയിട്ട്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  വില്പന നടത്തിയ രണ്ട് യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട പള്ളിപ്പടിഞ്ഞാറ്റേതിൽ വിളാകംപുരയിടം വീട്ടിൽ...
- Advertisment -

Most Popular

- Advertisement -