ന്യൂ ഡൽഹി : ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ സുഖോയ് എസ്യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും ചർച്ചകൾ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്യു – 30എംകെഐ വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉൽപാദനത്തിന് ഇരുരാജ്യങ്ങളും പ്രവർത്തിക്കാമെന്ന് ധാരണയായത്.