Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമണ്ണിന്റെ ആരോഗ്യമാണ്...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ് ആരോഗ്യ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണിന്റെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

മണ്ണിനുള്ള ഗുണം മാത്രമേ മനുഷ്യന്റെയുള്ളിലും ഗുണമായി വരുകയുള്ളുവെന്നും ഇതു മനുഷ്യന്‍ തിരിച്ചറിയണം. മണ്ണിന്റെ ആരോഗ്യത്തിനുള്ള വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മണ്ണിനെ ജീവസുറ്റതാക്കി മാറ്റുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളിലെയും ചേര്‍ത്തല നഗരസഭയിലെയും എല്ലാ കര്‍ഷകരുടെയും മണ്ണ് സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിച്ചാണ് മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കിയത്.

തങ്കി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹന്‍ അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

ശബരിമല : മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം...

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ മേയ് 13  തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11...
- Advertisment -

Most Popular

- Advertisement -