Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജോൺ വി....

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നെയ് ക്രമക്കേട് :  അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസില്‍ 29...

മാർത്തോമ്മാ സഭ വൈദികരുടെ വാർഷിക സമ്മേളനം 26 മുതൽ

തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാവും...
- Advertisment -

Most Popular

- Advertisement -