ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല.
വെള്ളത്തിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുകയാണ്. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന മുങ്ങൽ വിദഗ്ധരാണ് പരിശോധന നടത്തുന്നത് .