കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്.
പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്