വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സൈന്യം.ദുരന്തത്തിൽ മരണം 288 ആയി. 144 പേരുടെ മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്.ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെ കാണാതായി.
സൈന്യം നിർമിക്കുന്ന ബെയിലി പാലത്തിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.മുണ്ടക്കൈയിലും ചുരല്‍മലയിലും കനത്ത മഴയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.