Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsദുരന്തഭൂമിയിൽ കുടുങ്ങിക്കിടന്ന...

ദുരന്തഭൂമിയിൽ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷിച്ച് സൈന്യം

വയനാട് : വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിൽ ഒറ്റപ്പെട്ട് പോയ 2 പുരുഷൻമാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്.പുറത്തേക്ക് എത്താൻ കഴിയാതെ വീട്ടിൽ കഴിയുകയായിരുന്നു നാലുപേരും.ഇവരെ ജീപ്പ് മാർഗം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ വിജയ് യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു

ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയ്‌യുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും...

പക്ഷിപ്പനി: ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം

പത്തനംതിട്ട:  നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത്...
- Advertisment -

Most Popular

- Advertisement -