കുളമ്പുരോഗം,ചർമ്മമുഴ രോഗം എന്നിവയുടെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് നിർവഹിച്ചു. പെരിങ്ങര ഇളമൻ മന ഉമേഷ് ശർമ്മയുടെ ഡയറി ഫാമിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സനിൽ കുമാരി അധ്യക്ഷത വഹിച്ചു.
വെറ്ററിനറി സർജൻ ഡോ. മറിയം മത്തായി പദ്ധതി വിശദീകരണം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷൈജു എബ്രഹാം, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സിന്ദുലേഖ ടി എന്നിവർ നേതൃത്വം നൽകി.