കോട്ടയം : വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക് .തൊടുപുഴ – പാലാ റോഡിൽ നെല്ലാപ്പാറയ്ക്കു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു.ബസ്സിൽ 42 കുട്ടികളും 4 അധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടെയ്‌ക്കനാൽ, മൂന്നാർ എന്നിവിടങ്ങളിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം.






