തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെൻ്റ് ചെന്നൈ ഫ്രീഡം ട്രസ്റ്റുമായി ചേർന്ന് നടത്തിയ ഭിന്നശേഷിയുള്ളവർക്കായി സൗജന്യ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത 56 പേർക്ക് വീൽ ചെയർ, മൊബിലിറ്റി എയ്ഡ്സ്, അസിസ്റ്റീവ് ഡിവൈസുകൾ, ഓർത്തോട്ടിക്സുകൾ, പ്രോസ്റ്റെട്ടിക്സുകൾ എന്നിവ സൗജന്യമായി നൽകി
പുഷ്പഗിരി രക്ഷധികാരി ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റീന തോമസ്, പുഷ്പഗിരി
സി. ഇ. ഒ ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, ഡോ. സുന്ദർ ( Founder Trustee, Freedom Trust, Chennai), സുദർശൻ റെഡ്ഢി ( Freedom Trust, Chennai), ഇളവേദൻ (CSR Representative), ഡോ. ജിമി ജോസ് ( Assit. Prof. & Incharge, PMR dept.), ഡോ. ജയ്നി ജോൺ (SR, PMR Dept.) തുടങ്ങിയവർ പങ്കെടുത്തു.