Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്രത്തിലെ ആൽമരത്തിന്റെ...

ക്ഷേത്രത്തിലെ ആൽമരത്തിന്റെ വലിയ ശിഖരം വീണ് രണ്ട് വൈദ്യൂത തൂൺ ഒടിഞ്ഞു

തിരുവല്ല: പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ആൽമരത്തിന്റെ വലിയ ശിഖരം വീണ് രണ്ട് വൈദ്യുതി തൂൺ ഒടിഞ്ഞു.  ഇന്ന് വൈകിട്ട് 4.45 ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ  മുൻവശത്ത് അലങ്കാര ഗോപുരത്തോട് ചേർന്നും,  റോഡിന്റെ സമീപത്ത് നിന്നിരുന്ന ആൽമരത്തിന്റെ  കേടു വന്ന വലിയ ശിഖരമാണ് ഒടിഞ്ഞ് വീണത്.

വീഴുന്ന സമയം റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ക്ഷേത്രം ഭാരവാഹിയായ വേണുഗോപാലിന്റെ നേത്യത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറ് നേരത്തെ പരിശ്രമഭലമായി ശിഖരം മുറിച്ച്  വശത്തേക്ക്  നീക്കി. അറിയിപ്പ് ലഭിച്ചത് അനുസരിച്ച് കെ എസ് ഇ ബി അധികൃതർ എത്തി  വൈദ്യുത  ലൈൻ അഴിച്ച് മാറ്റി താൽക്കാലിക പരിഹാരം കണ്ടു. തുടർന്ന് പ്രദേശവാസികൾ ചേർന്ന്  ഗതാഗതം പുനസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു. വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ....

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ (മാർച്ച് 11) രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത്  മാർച്ച്...
- Advertisment -

Most Popular

- Advertisement -