Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ മലയാളി...

ഡൽഹിയിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു.വടകര സ്വദേശിയായ കെ.ബിനീഷാണ്(50) മരിച്ചത്.ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്.

സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

49 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില.പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്,പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രന്റെ മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ജനറൽ ആശുപത്രി സംഭവം: അസി സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

അടൂർ : ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. എസ്. വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച്...

കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണത്തിരുന്ന വീടിനു മുകളിൽ തെങ്ങ് വീണു: ആളപായമില്ല

കോട്ടയം: മറിയപ്പള്ളിയിൽ നിർമ്മാണം അന്തിമഘട്ടത്തിലിരുന്ന വീട് തെങ്ങ് വീണ് തകർന്നു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണത്. മറിയപ്പള്ളി മഠത്തിക്കാവ് ഭാഗത്ത് തെക്കേടത്ത് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -