തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും നിരണം YMCA യും നിരണം ഗ്രാമപഞ്ചായത്തും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് നിരണം YMCA യിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ റ്റി എം എം ആശുപത്രിയിലെ 12 കൺസറ്റൻ്റുകൾ അറുനൂറിലധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.
നിരണം YMCA പ്രസിഡൻ്റ് കുര്യൻ കൂത്തപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജി നൈനാൻ, നിരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, നിരണം പഞ്ചായത്ത് അംഗം മെറിന തോമസ്, YMCA തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ്, റ്റീ എം എം മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ റാഫേൽ എന്നിവർ സംസാരിച്ചു.വി. ജോൺസൺ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു