Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു...

ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു : യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി

തിരുവനന്തപുരം:  ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 5:30 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.

ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി.

അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : പ്രാര്‍ത്ഥനയുടെ ആത്മീയ കീര്‍ത്തന പശ്ചാത്തലത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരുമല പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപത്തെത്തി. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ...

ലഹരിയുടെ ഉപയോഗം കൊണ്ടു സമൂഹത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ വല്ലാതെ ഭയം ഉളവാക്കുന്നു:- ഡോ  യൂഹാനോൻ മാർ ക്രിസൊസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല: അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സഭക്കും സമൂഹത്തിനും വലിയ മാറ്റങ്ങൾ  ഉണ്ടാക്കിയെന്നും ലഹരിയുടെ ഉപയോഗം കൊണ്ടു സമൂഹത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ വല്ലാതെ ഭയം ഉളവാക്കുന്നതാണെന്നും...
- Advertisment -

Most Popular

- Advertisement -