തിരുവല്ല: തടിയൂർ 1650 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ രണ്ടാം സ്ഥാനം നേടി ദേവസ്വം ബോർഡ് ട്രോഫി കരസ്ഥമാക്കിയ അയിരൂർ പള്ളിയോടത്തിന് സ്വീകരണം നൽകി. കരയോഗം പ്രസിഡൻ്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കെ എൻ അശോക് കുമാർ, പ്രാദേശിക യൂണിയൻ പ്രസിഡൻ്റ് പ്രസാദ് കൈലാത്ത്, സെക്രട്ടറി പ്രദീപ് അയിരൂർ, പള്ളിയോട ക്യാപ്റ്റൻ അജീഷ് കുമാർ, പ്രാദേശിക യൂണിയൻ ഖജാൻജി രമേശ് ബാബു, കരയോഗ ഭാരവാഹികളായ ആർ ആനന്ദക്കുട്ടൻ, രമേശ് ദ്വാരക, ജി രാജ് കുമാർ ഉപേന്ദ്രനാഥൻ നായർ, അയിരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി ജയശ്രീ, ശിവൻകുട്ടി നായർ, പ്രവീൺകുമാർ, പ്രദീപ് യദുകുലം എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ വിവിധ പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.






