തിരുവല്ല : ശക്തമായ മഴയിലും കാറ്റിലും ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ് ഒരു പോസ്റ്റ് ഒടിയുകയും മൂന്ന് പോസ്റ്റ് ചരിയുകയും ചെയ്തു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മരം വേണത്. ഈ സമയത്ത് റോഡിൽ വാഹന സഞ്ചാരം ഇല്ലാഞ്ഞതിൽ ആർക്കും അപകടം ഉണ്ടായില്ല. ഈ റോഡിൽ കഴിഞ്ഞ ദിവസം തേക്ക് മരം വീണ് 5 പോസ്റ്റ് ഒടിഞ്ഞിരുന്നു. അതിന്റെ പണി നടക്കുന്നതിനിടെയാണ് വീണ്ടും മരം വീണത്.
ഉച്ചയ്ക്ക് ശേഷം ഉണ്ടായ അതിശക്തമായ കാറ്റത്ത് നെടുമ്പ്രം ഗ്രാമീണ വായനശായുടെ മുകളിലേക്കു ബദാം മരം ഒടിഞ്ഞു വീണു.