Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു

അടൂർ: ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം ജപ്പാനിലെ  റെഡ് ക്രോസ്സ്  ആശുപത്രിയുടെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. മക്കോട്ടോ സെക്കിഗുച്ചിയും ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദും ചേർന്നു നിർവഹിച്ചു.

പൂർണ്ണമായി അടഞ്ഞ രക്തക്കുഴലിന്റെ ചികിത്സ, ലേസർ ആൻജിയോപ്ലാസ്റ്റി, കാൽസ്യം ബ്ലോക്കുകൾക്കായുള്ള ഷോക്ക് വേവ്, സ്റ്റെൻറ്റില്ലാതെ മരുന്ന് പുരട്ടിയ ബലൂൺ കൊണ്ടുള്ള ആൻജിയോപ്ലാസ്റ്റി, പ്രധാന രക്തധമനിയുടെ തടസ്സം, നവീന സ്റ്റെന്റ് ഘടന എന്നീ വിഷയങ്ങളെക്കുറിച്ച്  ഡോ. മക്കോട്ടോ സെക്കിഗുച്ചി, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലെ കാർഡിയോളജിസ്റ്റുകളായ ഡോ. സാജൻ അഹമ്മദ്,  ഡോ. വിനോദ് മണികണ്ഠൻ, ഡോ. ശ്യാം ശശിധരൻ , ഡോ. കൃഷ്ണ മോഹൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിവിധ സെഷനുകൾക്ക് കാർഡിയോളോജിസ്റ്റുകളായ ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി (ഇരുവരും ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ ലീന തോമസ് (ബിലീവേഴ്സ് ആശുപത്രി) , ഡോ സന്ദീപ് ജോർജ്, ഡോ മാത്യു വാച്ചാപറമ്പിൽ (ഇരുവരും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി) , ഡോ ടി ജി അഭിലാഷ് (കൊല്ലം ട്രാവൻകൂർ മെഡി സിറ്റി), ഡോ ജീൻ സി പി (കൊല്ലം ശങ്കേഴ്സ് ആശുപത്രി ), ഡോ റോയ് സി വി (മൌണ്ട് സീയോൻ മെഡിക്കൽ കോളേജ്), ഡോ ആസാദ് അബ്ദുൽ സലാo (അഞ്ചൽ സെന്റ് ജോസഫ് ആശുപത്രി), ഡോ ആർ ശ്രീനിവാസൻ (മാവേലിക്കര വിഎസ്എം ആശുപത്രി) എന്നിവർ നേതൃത്വം നൽകി.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. എസ്  രാജഗോപാൽ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണ, ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ ,  മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ്  ജോൺ, സിഇഒ  ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ ശ്രീ വിജയകുമാർ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധരും  സെമിനാറിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ ഉപദ്രവിച്ചു : എസ്‌ഐ അറസ്റ്റിൽ

തിരുവനന്തപുരം : വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്‌ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ വനിതാ ഉദ്യോഗസ്ഥയും വിൽഫറുമായി തർക്കങ്ങൾ നിലനിന്നിരുന്നു....

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ; ഇന്ന് പൊതുദർശനം

തൃശ്ശൂർ : മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വൈകിട്ട് 3.30ന് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്ത്, ചക്കാമുക്ക്,...
- Advertisment -

Most Popular

- Advertisement -