ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ നിന്നും ചെറിയ പരിക്കുകളോടെ വിദേശ സഞ്ചാരികൾ രക്ഷപ്പെട്ടു. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.ആർ ആർ ടി സംഘമെത്തി ആനയെ തുരത്തിയോടിച്ചു.