Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരുവർഷത്തേക്ക് നാടുകടത്തി

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി  എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പന്തളം കുരമ്പാല തോന്നല്ലൂർ ഉളമയിൽ റാഷിഖ് (24)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശപ്രകാരമുള്ള ഉത്തരവിനെ തുടർന്ന് പുറത്താക്കിയത്.

കവർച്ച,  ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച 5 കേസുകളുടെ റിപ്പോർട്ട്‌ പരിഗണിച്ചാണ് ഉത്തരവുണ്ടായത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ( കാപ്പ ) വകുപ്പ് 15 (1) പ്രകാരമാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന : മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്തു

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന നടത്തിയുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത്‌ പോലീസ് .ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം...

മാർത്തോമ്മാ റെഡിഡൻഷ്യൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 3ന്

തിരുവല്ല : കുറ്റപ്പുഴ മാർത്തോമ്മാ റെഡിഡൻഷ്യൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 3ന്  ഉച്ചയ്ക്ക് 2 ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹിരാകാശ ശാസ്ത്രജ്ഞ  ടെസ്സി തോമസ് സമ്മേളനം...
- Advertisment -

Most Popular

- Advertisement -