തിരുവല്ല : അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിൽ ബൈക്ക് ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ഓടെ പൊടിയാടി വൈക്കത്തില്ലം പാലത്തിന് സമീപം ആയിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്ത് നിന്ന് വരുക ആയിരുന്ന ശരത് ചന്ദ്ര കുറുപ്പിൻ്റെ ബൈക്കിലേക്ക് എതിർദിശയിൽ വന്ന ടിപ്പർ ഇടിക്കുക ആയിരുന്നു.
അപകടത്തിൽ പരിക്കേറ്റ ശരത് ചന്ദ്രക്കുറുപ്പിനെ പോലീസും ഇതു വഴി കടന്ന് വന്ന വാഹന യാത്രക്കാരും ചേർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് മേൽനടപടി സ്വികരിച്ചു .