വയനാട് : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ് (45) കൊല്ലപ്പെട്ടത് .വനാതിര്‍ത്തി മേഖലയിലാണ് സംഭവം .തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെ വയലിൽ വച്ചാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കാണാതായതോടെ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടത്. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുവെന്നും എന്നാൽ അവരെ കാണാനില്ലെന്നുമാണ് വിവരം .