Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപൊലീസ് കസ്റ്റഡിയിൽ...

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂർ : ഏനാത്ത് യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശ്ശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ 2.30ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി  അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രക്തസമ്മർദ്ദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി.

തുടർന്ന് പൊലീസ് ഇയാളെ ഏനാത്ത് സ്‌റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദ്ദിക്കാൻ തുടങ്ങിയതോടെ  വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന വിഷം ഇയാൾ ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ നിരീഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് കഴിച്ചു എന്നാണ് ഹരീഷ് പറഞ്ഞതെന്നു പൊലീസ് അറിയിച്ചു

നവംബർ 15നാണ് സ്ത്രീയെ വെട്ടുകയും മർദിക്കുകയും ചെയ്ത സംഭവമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട് : പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോന്റെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ്...

മൂന്നരവർഷം കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്

കോട്ടയം: സംരംഭക അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നുവർഷവും ഏഴുമാസവും കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ -സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും വ്യവസായ-നിയമ-കയർവകുപ്പു മന്ത്രി പി. രാജീവ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -