പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ടാണ് സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശി വിഷ്ണു (27) ആണ് ഒഴുക്കിൽപ്പെട്ടത്.
പത്തനംതിട്ട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്