Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ണ് കടത്തിയ...

മണ്ണ് കടത്തിയ ടിപ്പറുകൾ പോലീസ് പിടിച്ചതിന് ആത്മഹത്യാശ്രമം നടത്തിയ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ അറസ്റ്റിൽ

പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്തിയതിനു കീഴ്‌വായ്‌പ്പൂര് പോലീസ് പിടിച്ച  ടിപ്പറുകളുടെ ഉടമസ്ഥനായ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ വീയപുരം പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി കുന്നന്താനം ഗോപുരത്തിൽ വീട്ടിൽ ജി എസ് സേതു(29)വാണ്‌  പിടിയിലായത്. ജൂൺ 21 രാത്രി വീയപുരം ഇരതോട് റോഡിൽ നിർത്തിയിട്ട 4 ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്തിനെയും കൂട്ടാളികളായ  പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയിരുന്നു. സംഘത്തിൽപ്പെട്ട വിശാലിനെ വീയപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്ക് വ്യക്തമായത്, തുടർന്നാണ് അറസ്റ്റ് നടന്നത്

മോഷ്ടിച്ച ബാറ്ററികൾ ചങ്ങനാശ്ശേരി പായിപ്പാട്ടുള്ള ആക്രിക്കടയിൽ വിറ്റതായും, സേതുവിന്റെ കാറിൽ യാത്ര ചെയ്താണ്  സ്ഥിരമായി മോഷണം നടത്തുന്നതെന്നും മറ്റും വിശാൽ വീയപുരം പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി കുഞ്ഞുമോയ്തുവിന്റെ കവിയൂരിലെ ആക്രിക്കടയിലാണ് ബാറ്ററികൾ സാധാരണ വിൽക്കാറുള്ളത്. 20,000 രൂപ വിലയുള്ള ബാറ്ററികൾക്ക് 1000 രൂപ വരെയാണ് മോഷ്ടാക്കൾക്ക് കടയുടമ നൽകുക. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണകേസിൽ കുഞ്ഞുമൊയ്തീനും പിടിയിലായിരുന്നു.

നരഹത്യാശ്രമത്തിന് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികൾ അനധികൃത പച്ചമണ്ണ് കടത്തിയതിനു കഴിഞ്ഞവർഷം ഓഗസ്റ്റ് 3 ന് കീഴ്‌വായ്‌പ്പൂർ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്, പിറ്റേന്നുതന്നെ ലോറികൾ  തുടർനടപടികൾക്കായി പോലീസ് ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. ഏഴാം തിയതി പോലീസ് സ്റ്റേഷനിലെത്തി സേതു, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയും ആത്മഹത്യശ്രമം നടത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പോലീസ് പിടിച്ച ഇയാളുടെ ലോറിയിലൊന്നിന്റെ ഗ്രില്ലിൽ കെട്ടിത്തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. ഇതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം  സമർപ്പിച്ചു.

കീഴ്‌വായ്‌പ്പൂര്, തിരുവല്ല, കറുകച്ചാൽ പോലീസ് സ്റ്റേഷനുകളിൽ സേതുവിനെതിരെ കേസുകളുണ്ട്. വലിയ വാഹനങ്ങളുടെ ബാറ്ററികളാണ്  കൂടുതലും പ്രതികൾ മോഷ്ടിച്ചത്. ലോറികൾക്കരികിൽ കാർ നിർത്തി അതിവേഗം സംഘം ബാറ്ററികൾ മോഷ്ടിക്കും. നിമിഷനേരത്തിനുള്ളിൽ കൃത്യം നടത്തിയശേഷം സ്ഥലംവിടുകയും ചെയ്യും. കവിയൂരിലെ ആക്രിക്കടയിലാണ് ഇവ മിക്കപ്പോഴും എത്തിക്കുക, നേരം വെളുക്കും മുമ്പുതന്നെ എത്തിച്ച് വിറ്റ് പണം വാങ്ങിപോകുകയും ചെയ്യാറാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ വെളിവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്: എംഎല്‍എ കെ യു ജനീഷ് കുമാര്‍

പത്തനംതിട്ട: കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി .കേസിൽ എംഎൽഎയ്ക്കെതിരായ അറസ്റ്റ് വിലക്കും വ്യാഴാഴ്ച വരെ നീട്ടി.വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം...
- Advertisment -

Most Popular

- Advertisement -