Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസ്സ്‌ ...

സ്വകാര്യ ബസ്സ്‌  കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സ്വകാര്യ ബസ്സ്‌ ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ രാജൻ – രമ ദമ്പതികളുടെ ഏക മകള്‍ അശ്വതി രാജന്‍(29)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് വടശേരിക്കര പൊതുമരാമത്ത് റോഡില്‍ മണിയാര്‍ അരീക്കകാവ് കോണ്‍ക്രീറ്റ് മിക്‌സിങ് പ്ലാന്റിന് സമീപമായിരുന്നു അപകടം.

വടശേരിക്കരയിലെ സ്വകാര്യ ക്ലീനിക്കിലെ നഴ്‌സ് ആയിരുന്നു. ചിറ്റാര്‍-വയ്യാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരു വശം കാന നിര്‍മാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഇവിടെ കാന നിര്‍മാണവുമായി ബന്ധപ്പെട്ട് ടാര്‍വീപ്പ റോഡരികിൽ വെച്ചിരുന്നു.

ബസ് വരുന്നത് കണ്ട് സൈഡ് കൊടുക്കുന്നതിനായി റോഡരികിലേക്ക് സ്‌കൂട്ടര്‍ മാറ്റുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ തട്ടി യുവതി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. പെരുനാട് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ അടിച്ചുതകർത്ത മുൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ

കോന്നി : കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്തതിന് പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ വിദ്യാർഥിക്ക് ഒരു വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും...

ചൂടിന് ആശ്വാസം : വിവിധ ജില്ലകളിൽ യെല്ലൊ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു .28 നും മാർച്ച് 1 നും മൂന്ന് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലൊ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -