പത്തനംതിട്ട : അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ നടത്തണമെന്ന് ഐടി മിഷന്‍ അറിയിച്ചു. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. റേഷന്‍ കടകളില്‍ ബയോമെട്രിക് നല്‍കുമ്പോള്‍ പതിയാത്ത വ്യക്തികള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.