കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു.
ഇക്കോ ടൂറിസം സെന്റർ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയെന്നു കണ്ടെത്തലിനെത്തുടർന്ന് കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമലാഹറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.