കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഉച്ചക്ക് മൂന്നരയോടെ ഇവിടെ പ്രവർത്തിക്കുകയായിരുന്ന പാറ പൊട്ടിക്കുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീഴുകയായിരുന്നു .ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമായ ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം വലിയ പാറക്കഷ്ണങ്ങള്‍ നീക്കിയാണ് ഒരു മൃതദേഹം പുറത്തെടുത്തത്.ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.