പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.ചൊവാഴ്ചയാണ് നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം തിരുപ്പതി ദർശനത്തിനായി പോയത്.
വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നതിനായി കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം നടന്നത്.ആറ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.നിർമ്മലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.