തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപെട്ടത് .കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.ഇന്ന് പുലർച്ചെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു.പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി





