പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. വള്ളിക്കോട് സ്വദേശി പി.എൻ. ജയരാജൻ ആണ് കമ്മിഷന് പരാതി നൽകിയത്.
റോസ് ബ്രാൻഡ് ബിരിയാണി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. ഈ അരി ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി കഴിച്ച് ഏതാനും പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. റോസ് ബ്രാൻഡ് ബിരിയാണി റൈസിൻ്റെ ബ്രാൻഡ് അംബാസഡർ ആണ് ദുൽഖർ സൽമാൻ
‘ 50 കിലോഗ്രാം ബിരിയാണി അരിയുടെ ചാക്കിൽ പാക്കിംഗ് തീയതിയും എക്സ്പിയറി തീയതിയും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. റോസ് ബ്രാൻഡ് ബിരിയാണി റൈസിൻ്റെ എം ഡി യും കമ്മിഷനിൽ ഹാജരാകണം.






