Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎമ്മിൻ്റെ മരണം...

എഡിഎമ്മിൻ്റെ മരണം : ടി.വി.പ്രശാന്തന് സസ്പെൻഷൻ‌

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ടി.വി.പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആരോ​ഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാ​ഗമായാണ് സസ്പെൻഷൻ നടപടി.

അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയന്റ് ഡിഎംഇയും ചേർന്നായിരുന്നു പ്രശാന്തനെതിരെ അന്വേഷണം നടത്തിയത്. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്ന് ഉത്തരവിൽ പറയുന്നു .അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. വിവാദം ഉയർന്നതുമുതൽ പ്രശാന്തൻ ജോലിക്കു ഹാജരായിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ്...

കദളിമംഗലം പടേനി  വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന്

തിരുവല്ല: കദളിമംഗലം പടേനിയിൽ  വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന്. പത്തുനാൾ വൃദ്ധനുഷ്ട്ടാനത്തോട്കൂടി മനസ്സും കളവും നിറഞ്ഞടിയ പടയണി കോലങൾ  നാളെ കളം ഒഴിയും.കഴിഞ്ഞദിവസം വെൺപാലകരയുടെ അടവി ദിവസത്തിൽ ഉറഞ്ഞുതുള്ളിയ നിണ ഭൈരവികോലം ഗ്രാമത്തെ...
- Advertisment -

Most Popular

- Advertisement -