Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഒന്നാംക്ലാസ് പ്രവേശനപ്രായം...

ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ശാസ്ത്രീയ പഠനങ്ങൾ നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നാണ്.അതിനാൽ 2026-’27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറ് വയസാക്കി മാറ്റാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ കുട്ടികള്‍ക്ക് പരീക്ഷയോ ക്യാപ്പിറ്റേഷന്‍ ഫീസോ വാങ്ങുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാൽ ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -