Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഅഹമ്മദാബാദ് വിമാനദുരന്തം...

അഹമ്മദാബാദ് വിമാനദുരന്തം :  രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹംതിരുവനന്തപുരത്ത് എത്തിച്ചു.  രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു.

തുടർന്ന് രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ  സംസ്കരം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു.ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന...

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും...
- Advertisment -

Most Popular

- Advertisement -