Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭൂട്ടാന്‍ കാര്‍...

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: ദുൽഖറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി.  ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്. നേരിട്ട് മൊഴിയെടുക്കാനാണ് ദുൽഖറിനെ വിളിച്ചു വരുത്തിയത്.

എളംകുളത്തെ വീട്ടിലെ പരിശോധന പൂർത്തിയായി. നിലവിൽ നടക്കുന്നത് ദുൽഖറിന്റെ മൊഴിയെടുക്കലാണ്. രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചില്ല.

നേരത്തെ ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.  മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, നടന്‍ പൃഥ്വിരാജിന്റെ വീട്, നടന്‍ അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം ഇഡിയുടെ പരിശോധന നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് നാട്ടിൽ സ്കൂൾവാൻ ട്രെയിനിലിടിച്ച സംഭവം : ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്‌തു

ചെന്നൈ : കടലൂരിൽ സ്കൂൾവാൻ ട്രെയിനിലിടിച്ചു 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു.സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ...

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...
- Advertisment -

Most Popular

- Advertisement -