തൃശൂർ: കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് അവിടെ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഈ കാര്യത്തില്‍ കാണുന്നത്. എയിംസ് ആലപ്പുഴയില്‍ വരാൻ തൃശൂരുകാർ പ്രാർത്ഥിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശൂർ അയ്യന്തോളില്‍ എസ്‍ജി കോഫി ടൈംസ്- എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണമെന്ന് താൻ പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. സുരേഷ് ഗോപി പറഞ്ഞു. മെട്രോ റെയില്‍ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത് അദ്ദേഹം കൂട്ടിച്ചേർത്തു.






