ചങ്ങനാശ്ശേരി: ആലപ്പി രംഗനാഥിന്റെ മൂന്നാമത് ചരമവാർഷിക ദിനാചരണവും സ്വാമിസംഗീത പുരസ്കാര സമർപ്പണവും 18-ന് ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നാമത് സ്വാമിസംഗീത പുരസ്ക്കാരം ചലച്ചിത്ര സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന് നൽകും. വൈകീട്ട് 4.30-ന് പുരസ്കാര സമർപ്പണം മന്ത്രി ആർ.ബിന്ദു നിർവഹിക്കും