Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ബൈപാസിലും...

തിരുവല്ല ബൈപാസിലും പെരുന്തുരുത്തിയിലും ശുചിമുറി മാലിന്യം തള്ളുന്നു

തിരുവല്ല: തിരുവല്ല ബൈപാസിലും പെരുന്തുരുത്തിയിലും ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.  കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് ബൈപാസ് റോഡരികിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.  ബൈപാസ് റോഡരികിൽ കുട്ടികളുടെ പാർക്കിനും മഴുവങ്ങാട് പാലത്തിനു ഇടയിൽ പലയിടങ്ങളിലായി  മാലിന്യം നിറഞ്ഞു കിടക്കുന്നത്. മഴ പെയ്യുന്നതോടെ ഇവ ഒഴുകി മുല്ലേലി തോട്ടിലേക്കും സമീപപ്രദേശങ്ങളിലേക്കും  വ്യാപിക്കാൻ സാധ്യതയുണ്ട്. ബൈപാസിൽ കുട്ടികളുടെ പാർക്കിനു സമീപം മുൻ കാലങളിൽ ശുചിമുറി മാലിന്യം  ഒഴുക്കിയിരുന്നത് നാട്ടുകാർ രാത്രി കാവലിരുന്നു തടഞ്ഞതിനാൽ പിന്നിട് ഇത്  കുറവായിരുന്നു.

രണ്ട് വർഷം മുൻപ് നഗരസഭ ആരോഗ്യ വിഭാഗം രണ്ട് ടാങ്കറുകൾ പിടിച്ച് നഗരസഭാ അധികൃതരെ ഏൽപ്പിച്ചിരുന്നു.  പിഴ ഈടാക്കി വിട്ടയച്ചു.

പെരുന്തുരുത്തിയിൽ എം സി റോഡിന്റെ വശത്തും തള്ളുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഈ രണ്ട് ഇടങ്ങളിലും വിജനമായ പ്രദേശമായതിനാൽ എളുപ്പം തള്ളിയിട്ട് പോകുകയാണ്.  കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ ബൈ പാസിൽ മാലിന്യം തള്ളുന്നതു കണ്ടവർ പറഞ്ഞത് 2 ടാങ്കർ ലോറികളിൽ എത്തിയാണ് ഇറക്കിയത്. മാരാകായുധങ്ങളുമായി എത്തി മാലിന്യം തള്ളുന്നതിനാൽ  നാട്ടുകാർക്ക് പലപ്പോഴും ഇത് ചോദ്യം ചെയ്യാൻ പറ്റാതെ വരുന്നതായും,  മറ്റു  ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങളിൽ ആണെന്ന്  പ്രദേശവാസികൾ  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം: കലാശക്കൊട്ട് നാളെ

തിരുവനന്തപുരം:  ജനവിധി അറിയുന്നതിനുള്ള വോട്ടെടുപ്പിന് ഇനി 3 നാള്‍ മാത്രം. വോട്ട് ഉറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. നാളെയാണ് കലാശക്കൊട്ട്. ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്. രാഹുല്‍ ഗാന്ധിയും...

വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണു: ആറംഗ കുടുംബം അപകട ഭീതിയിൽ

തിരുവല്ല : നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം അപകട ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ്  ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -