തൊടുപുഴ : കൊഞ്ച് കറി കഴിച്ച് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ് ആണ്.
ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണം.അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു.കഴുത്തിന് നീരുവെച്ച് ശ്വാസ തടസ്സം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി മരിച്ചു. അസ്വാഭാവിക മരണത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു.