Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅമ്മ’യിൽ മൂന്ന്...

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

എന്നാല്‍ എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി : തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : അറബിക്കടലിൽ തീപിടിച്ച വാൻഹയി 503 കപ്പൽ ഇടത് വശത്തേക്ക് ചരിഞ്ഞുതുടങ്ങിയതായി വിവരം.ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട് .കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള...
- Advertisment -

Most Popular

- Advertisement -