തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്താകെ ഭീഷണിയാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി .തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി.12 മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച.
രോഗം തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപ്പെടൽ നടത്താത്തതുമൂലം ജനങ്ങൾ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു .പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാലും വസ്തുതകളും യാഥാർത്ഥ്യവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്നും അതിനാൽ വിഷയം ചർച്ചയ്ക്കെടുക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.






