Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഅനിരുദ്ധ്–കാവ്യ മാരൻ...

അനിരുദ്ധ്–കാവ്യ മാരൻ വിവാഹം: ചെലവ് 100 കോടി രൂപ; ഗ്രീസിൽ ആഡംബര ചടങ്ങ്

കൊച്ചി : തമിഴ് സിനിമയിലെ ശ്രദ്ധേയ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരനും തമ്മിലുള്ള വിവാഹം ആഡംബരത്തിന്റെ കാര്യത്തിൽ വലിയ ചർച്ചയാകുന്നു. ഇരുവരുടെയും വിവാഹത്തിനായി കുടുംബങ്ങൾ ചേർന്ന് നൂറ് കോടി രൂപയിലധികം ചെലവഴിക്കുമെന്നാണ് പുറത്തുവന്ന  വിവരം. ഗ്രീസിൽ നടക്കുന്ന സ്വകാര്യ വിവാഹച്ചടങ്ങും ചെന്നൈയിൽ സംഘടിപ്പിക്കുന്ന വിപുലമായ വിവാഹസൽക്കാരവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്

നവംബർ 10, 11 തീയതികളിലായിരിക്കും ഗ്രീസിൽ വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും തിരഞ്ഞെടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും  പങ്കെടുക്കുക. വിവാഹത്തിന്റെ കൃത്യമായ വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗ്രീസിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ചടങ്ങുകൾ നടത്താനാണ് പദ്ധതിയെന്നാണ് സൂചന.

വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികളുടെ യാത്ര, താമസം, പ്രാദേശിക ഗതാഗതം തുടങ്ങിയവയുടെ ചുമതല മാരൻ കുടുംബം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽനിന്ന് അതിഥികളെ ഗ്രീസിലെത്തിക്കാൻ നാല് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുമെന്നും ഗ്രീസിൽ സഞ്ചരിക്കുന്നതിനായി റോൾസ് റോയ്സ് ഉൾപ്പെടെയുള്ള ആഡംബര കാറുകൾ സജ്ജമാക്കുമെന്നും വാർത്തകളിൽ പറയുന്നു

ഗ്രീസിലെ സ്വകാര്യ വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ നവംബർ 21ന് ചെന്നൈയിൽ വിപുലമായ വിവാഹസൽക്കാരം സംഘടിപ്പിക്കുണ്ട്. രാഷ്ട്രീയ, സിനിമ, വ്യവസായ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖർക്ക് വിവാഹസൽക്കാരത്തിലേക്ക് ക്ഷണം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

സൺ ടിവി നെറ്റ്‌വർക്ക് ഉടമ കലാനിധി മാരന്റെ ഏക മകളാണ് കാവ്യ മാരൻ. സൺറൈസേഴ്സ് ഹൈദരാബാദ് ക്രിക്കറ്റ് ടീമിന്റെ സിഇഒയും സഹഉടമയുമായ കാവ്യ, സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

വാർവിക് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടിയ കാവ്യ മാരൻ ക്രിക്കറ്റ് ലോകത്തും വ്യവസായ മേഖലയിലും ശ്രദ്ധേയ സാന്നിധ്യമാണ്. 2026-ലെ ഹുറൂൺ പട്ടികപ്രകാരം കലാനിധി മാരന്റെ ആസ്തി 24,600 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

തമിഴ് സിനിമയിൽ യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംഗീതസംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനത്തിലൂടെ സംഗീതലോകത്ത് ശ്രദ്ധ നേടിയ അനിരുദ്ധ് പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീതസംവിധാനത്തിലൂടെ പ്രശസ്തനായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 27-08-2024 Sthree Sakthi SS-430

1st Prize Rs.7,500,000/- (75 Lakhs) ST 386415 (ALAPPUZHA) Consolation Prize Rs.8,000/- SN 386415 SO 386415 SP 386415 SR 386415 SS 386415 SU 386415 SV 386415 SW 386415 SX...

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ...
- Advertisment -

Most Popular

- Advertisement -