തൃശ്ശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു.പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് മരിച്ചത്.തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.പട്ടിക്കാട് സ്വദേശിനി അലീന തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.