തിരുവല്ല : വൈ.എം.സി എ തിരുവല്ല സബ് റിജിയൻ മുണ്ടിയപ്പള്ളി C.M. S ഹെസ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി.തിരുവല്ല എക്സൈക്സ് സി.ഐ ഷമീർ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യപക പ്രിൻസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
വൈ.എം.സി എ സബ് റീജിണൽ ചെയർമാൻ ജോജി പി. തോമസ് മുഖ്യ സന്ദേശം നൽകി.തിരുവല്ല എസ്. ഐ ശ്രീനാഥ്, ബാബൂ ചെറിയാൻ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ സി മാത്യൂ, ലിനോജ് ചാക്കോ, സജി മാബ്രകുഴി, പ്രോഗ്രം കൺവീനർ കുര്യൻ ചെറിയാൻ ആനി എം. ജോസഫ് എൽസി ജേക്കബ്, ബിന്ദു സൂസൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു