തിരുവല്ല: വെൺപാല കദളിമംഗലം ദേവീ ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ മുൻവശത്തെ വരാന്തയിൽ അടുക്കി വെച്ചിരുന്ന തടിക്ക് തീയിട്ടതായി പരാതി. ക്ഷേത്രപുനർനിർമാണത്തിന് ഉപയോഗിച്ച തേക്കുതടിയുടെ ബാക്കി ഭാഗങ്ങളാണ് അടുക്കി വെച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് ക്ഷേത്ര ജീവനക്കാരാണ് തടി കത്തുന്നത് കണ്ടത്. തുടർന്ന് വെള്ളമൊഴിച്ചു കെടുത്തി.
സാമൂഹ്യ വിരുദ്ധർ തീയിട്ടതായി ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. പോലീസിൽ പരാതി നൽകി.