കോഴഞ്ചേരി : നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്.തെക്കേമലയിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും അപഹരിച്ച കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിയിലായത്.
3 മാസം മുമ്പാണ് ഇയാൾ തെക്കേമലയിൽ മോഷണം നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് എരുമേലിയിൽ എത്തിയിരുന്നു. പൊലിസിനെ തിരിച്ചറിഞ്ഞ ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിലായിരുന്ന പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.